ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്താൻ ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട

Spread the love

മലപ്പുറം: ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്താൻ സാക്ഷ്യപത്രത്തിനായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട. സാക്ഷ്യപത്രത്തിന് പകരം രണ്ട് വ്യക്തികളുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ തിരുത്തിനൽകാമെന്ന് സർക്കാർ നിർദേശം നൽകി.

video
play-sharp-fill

ജനന രജിസ്‌ട്രേഷനിൽ മാതാപിതാക്കളുടെ പേര് തിരുത്താൻ നിലവിൽ നോട്ടറി, രണ്ട് ഗസ്റ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാണ് തിരുത്തൽ വരുത്തിയിരുന്നത്.

മാതാപിതാക്കളുടെ പേരിലെ തെറ്റ്, ഇനിഷ്യൽ ചേർക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കൽ, മേൽവിലാസത്തിലുണ്ടാവുന്ന അക്ഷരത്തെറ്റുൾ തുടങ്ങിയവ തിരുത്തുന്നതിനും പുതിയവ ചേർക്കുന്നതിനുമാണ് കടമ്പകളേറെ കടക്കേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിയായ വിവരങ്ങൾ എന്താണെന്ന് തെളിയിക്കുന്ന രേഖകൾക്കൊപ്പം രണ്ട് വ്യക്തികളുടെ പ്രസ്താവനകൾ കൂടി സമർപ്പിച്ചാൽ രജിസ്ട്രാർക്ക് അപേക്ഷകളിൽ തിരുത്തൽ വരുത്തുന്നതിന് പുതിയ ഭേദഗതികൾ പ്രകാരം നടപടികൾ സ്വീകരിക്കാനാകും.