‘കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച്‌ കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നു’; വെളിപ്പെടുത്തലുമായി വീരപ്പൻ്റെ മകള്‍ വിദ്യാറാണി

Spread the love

ചെന്നൈ: കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച്‌ കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വീരപ്പന്‍റെ മകള്‍ വിദ്യാറാണി.

video
play-sharp-fill

മറ്റൊരു പൊലീസുകാരനാണ് തന്നെ രക്ഷിച്ചതെന്നും വിദ്യാറാണി പറഞ്ഞു. സേലം മേട്ടൂരില്‍ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിദ്യാറാണി പ്രചാരണത്തിനിടെയാണ് മനസ് തുറന്നത്.

അച്ഛന്‍റെ ചരിത്രവും കാല്‍പ്പാടുകളും ഇവിടെയാണ്. പ്രത്യേക ദൗത്യസംഘം പീഡിപ്പിച്ചവർ ഇവിടെയുണ്ട്. അച്ഛനെയോർത്ത് അഭിമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ക്ക് ഇടയിലായിരുന്നു അച്ഛൻ. ജനങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തില്ല. ജനങ്ങളാണ് പറയുന്നത്. ഹൃദയത്തില്‍ നിന്ന് വരുന്നതാണ്.

വെടിയുതിർക്കാൻ ഇഷ്ടമാണ്, എന്‍റെ രക്തത്തില്‍ ഉണ്ട്. പക്ഷേ ലൈസൻസില്ലാതെ തോക്കെടുക്കാനാകില്ല. ബുള്ളറ്റ് തെറിക്കും പോലെയാണ് തന്‍റെ വാക്കുകളുെന്നും വിദ്യാറാണി വീരപ്പൻ പറയുന്നു.