
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ഇപ്പോൾ സംസ്ഥാനത്ത് ലഭിക്കുന്ന ശക്തമായ മഴയ്ക്കു പിന്നിൽ തുടരെ തുടരെ എത്തിയ രണ്ടു ന്യൂനമർദങ്ങളാണ്. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ന്യൂനമർദം അടുത്ത നാലു ദിവസത്തേക്കു മഴയെ ശക്തിപ്പെടുത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു മാറുമെന്നാണ് പ്രവചനം. അതേസമയം, രണ്ടുദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടുമെന്നും ഇതുമൂലവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു കാരണമാകും.
ന്യൂനമർദ്ദം ചുഴലികാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കനത്ത മഴയും കാറ്റും ഉള്ള സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മണിക്കൂറിൽ 45കി.മീ മുതൽ 55 കി.മീ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത.നാളെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.