Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്.

video
play-sharp-fill

ഒരു കുടുംബത്തിന് 25 ലക്ഷം രൂപ സൗജന്യ ചികിത്സ നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച വീണാ ജോർജ്, പദ്ധതിക്കായി ബജറ്റില്‍ തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

“സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.”

 

25 ലക്ഷം രൂപ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.

 

എല്‍ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എല്‍ഡിഎഫ് നല്‍കി വന്നു.

 

42.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റില്‍ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എല്‍ഡിഎഫ് വകയിരുത്തിയിരുന്നത്. യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കില്‍ അവർ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ.

 

അതായത് എല്‍ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കണമെങ്കില്‍ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റില്‍ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.

 

സൗജന്യ ചികിത്സയ്ക്കായി നിലവില്‍ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകള്‍, കാൻസർ ചികിത്സ ഉള്‍പ്പെടെയുള്ള ചിലവേറിയ ചികിത്സകള്‍ക്ക് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം . എല്‍ ഡി എഫ് സർക്കാർ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാള്‍ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം.