
അങ്കമാലി :പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായിപൊള്ളലേറ്റ് ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു.
ഇവരുടെ ഇളയ മകൻ ആസ്തിക്ക് ആണ് മരിച്ചത്.
പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊള്ളലേറ്റ ഇവരുടെ മൂത്തമകൻ 11 വയസ്സുള്ള അശ്വത് ചികിത്സയിലാണ്.
വെളിയത്ത് സനല്‍ (45), ഭാര്യ സുമി (35) എന്നിവരെ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.



