
വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ : പഞ്ചായത്തിന് ലഭിച്ച ജനമൈത്രി പുരസ്കാരം വെച്ചൂർ സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാറിന് വി.ഡി. സതീശൻ സമ്മാനിച്ചു.
വൈക്കം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സാധാരക്കാർക്ക് കൈത്താങ്ങാൻ ശ്രമിക്കുന്ന വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വെച്ചൂർ പഞ്ചായത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ച് മാധ്യമ സ്ഥാപനം ഏർപ്പെടുത്തിയ ജനമൈത്രി പുരസ്കാരം വെച്ചൂർ സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു.
യോഗത്തിൽ വിവിധ മേഖലകളിൽ മികവ് തെളിച്ചവരെയും പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി അനുമോദിച്ചു.മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ, കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ്,കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വക്കച്ചൻ മണ്ണത്താലി, കോൺഗ്രസ് വെച്ചൂർമണ്ഡലം പ്രസിഡൻ്റ് വി.ടി. സണ്ണി, വിവിധ
രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എൻ. ശിവൻകുട്ടി, യു.ബാബു, സുധാകരൻ, കെ.ഗിരീശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി
ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീതസോമൻ , സ്വപ്ന മനോജ്, ബിന്ദു രാജ്, ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.