video

00:00

വടക്കൻ കുട്ടനാട്ടിലെ കർഷകരുടെ കണ്ണിരിന് ശമനമില്ല: കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന തട്ടാർകാട് – പാറേക്കാട് പാടശേഖരത്തിൽ കൊയ്ത്തു നടന്നിട്ട് 2 ആഴ്ചയായി: ഇതുവരെ നെല്ല് സംഭരിച്ചിട്ടില്ല.

വടക്കൻ കുട്ടനാട്ടിലെ കർഷകരുടെ കണ്ണിരിന് ശമനമില്ല: കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന തട്ടാർകാട് – പാറേക്കാട് പാടശേഖരത്തിൽ കൊയ്ത്തു നടന്നിട്ട് 2 ആഴ്ചയായി: ഇതുവരെ നെല്ല് സംഭരിച്ചിട്ടില്ല.

Spread the love

കോട്ടയം: വടക്കൻ കുട്ടനാടൻ
കർഷകരുടെ കണ്ണിര് ഇനിയും മാറിയില്ല. നെല്ല് സംഭരണത്തിൽ ഇതുവരെയുണ്ടാകാത്ത കാലതാമസം നേരിടുന്നു എന്നതാണ് കർഷകരെ വലയ്ക്കുന്നത്. വേനൽ മഴ എത്തിയതോടെ കൊയ്തു കൂട്ടിയ നെല്ല് കിളിർത്തു തുടങ്ങി.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന തട്ടാർകാട് – പാറേക്കാട് പാടശേഖരത്തിൽ കൊയ്ത്തു നടന്നിട്ട് 2 ആഴ്ചയായി. ഇതുവരെ നെല്ല് സംഭരിച്ചിട്ടില്ല.

360 ഏക്കർ പാടശേഖരത്തിലെ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. എല്ലാ ദിവസവും നെല്ല് നിരത്തി ഉണങ്ങി മൂടി മൂടിയിടും. രാവിലെ കിളിർത്ത നെല്ല് പെറുക്കി കളഞ്ഞാണ് കർഷകരുടെ പണി തുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഡി ഓഫീസർ സ്ഥലത്ത് എത്തുകയോ നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണ് കർഷകരുടെ പരാതി.

കിഴിവ് കൂട്ടി ചോദിക്കാനാണ് നെല്ല് സംഭരണം വൈകിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. സംഭരണം വൈകിയാൽ നെല്ല് കിളിർത്ത് നശിക്കും.