
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടുള്ള ഫ്ലക്‌സ് ബോർഡുകള്‍ സ്ഥാപിച്ച് അനുകൂലികള്‍.
മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് ഇന്നലെ രാത്രിയാണ് ഫ്ലെക്‌സ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്.
‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെ പേരുകളും ഉയർന്ന് കേള്‍ക്കുന്നുണ്ട്. ഇവരെ അനുകൂലിക്കുന്നവർ സോഷ്യല്‍ മീഡിയയിലും അല്ലാതെയും പോസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ്‌കാസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. കേരള യാത്ര എന്ന പേരിലാണ് പോഡ്‌കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു. അനാവശ്യ ചർച്ചകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ അവരെ പുകഴ്‌ത്തിക്കൊണ്ടുള്ള പലതരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.









