Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടമാണെന്നും കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ വി ഡി സതീശൻ.

video
play-sharp-fill

ഞങ്ങള്‍ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം. ആരോപണ വിധേയരായി നില്‍ക്കുന്നവർ എത്ര പേരുണ്ട്. ഞങ്ങള്‍ അതൊന്നും നോക്കിയിട്ടില്ല തീരുമാനമെടുക്കുന്നത്. സിപിഎമ്മും ബിജെപിയും എന്തു ചെയ്തു എന്ന് നോക്കിയല്ല ഞങ്ങളുടെ തീരുമാനം. എന്നും സതീശൻ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ലാത്ത തീരുമാനമുണ്ട്. ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരായി ഒരു പ്രചരണവും യുഡിഎഫ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാല്‍ അനുവദിക്കില്ല. പരാതിക്കാരിക്കെതിരെയുള്ള വികെ ശ്രീകണ്ഠന്‍റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്ടാണ്. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group