video
play-sharp-fill

വയലാർ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’നോവലിന്

വയലാർ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’നോവലിന്

Spread the love

തിരുവനന്തപുരം: 46-ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.ഹരീഷിനാണ്. ‘മീശ എന്ന നോവലാണ് ഹരീഷിനെ അവാർഡിന് അർഹനാക്കിയത്.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.

സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമൻകുട്ടി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകീട്ട് 5.30 ന്തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽവച്ച് അവാർഡ്ദാന ചടങ്ങ് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011ലെ വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു പുരസ്‌കാരം നേടിക്കൊടുത്തത്.

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. 1976ലാണ് ട്രസ്റ്റ് രൂപീകൃതമായത്. 1977 മുതല്‍ മുടക്കം വരാതെ എല്ലാ വര്‍ഷവും വയലാര്‍ അവാര്‍ഡ് നൽകി വരുന്നു.