കൊറോണക്കെതിരായ വാക്‌സിൻ പരീക്ഷണം മനുഷ്യനിൽ : ആദ്യ പരീക്ഷണം നാൽപ്പത്തിമൂന്നുകാരിയിൽ: ആകാംക്ഷയിൽ ലോകം
സ്വന്തം ലേഖകൻ
വാഷിങ്ടൺ: കൊറോണ വൈറസിനെതിരെ നിർണായകമായി വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻ.ഐ.എച്ച്.)നാലുപേരിൽ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോർട്ട് .
കൊവിഡ് 19നെതിരെയുള്ള വാക്സിൻ ആദ്യമായാണ് മനുഷ്യനിൽ കുത്തിവെച്ച് പരീക്ഷിക്കുന്നത്. വാക്സിൻ സുരക്ഷിതമാണെന്നും ഉയർന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധൻ ഡോ. ജോൺ ട്രെഗോണിംഗ് പറഞ്ഞു. വാക്സിൻ ഫലപ്രദമായാൽ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്റിയർമാരിൽ
വാക്സിൻ കുത്തിവെക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാൽപ്പത്തിമൂന്നുകാരിയായ സീറ്റിൽ സ്വദേശിയായ ജെന്നിഫർ ഹാലർ എന്നയാളിലാണ് ആദ്യമായി വാക്സിൻ പരീക്ഷിച്ചത്. 28 ദിവസത്തിനിടയിൽ കൈത്തണ്ടയിൽ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്സിൻ നിർമാണവും വിതരണവും പൂർത്തിയാകാൻ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധർ അറിയിച്ചു.
രോഗകാരണമാകുന്ന വൈറസിന്റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്സിൻ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. mRNA-1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം. യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്‌നോളജി കമ്ബനിയിലെ വിദഗ്ധരും ചേർന്നാണ് പുതിയ കൊറോണ വാക്‌സിൻ വികസിപ്പിക്കുന്നത്.