play-sharp-fill
ആദ്യ വിവാഹങ്ങൾ മറച്ചു വച്ചു മൂന്നാംവിവാഹം: കോട്ടയം സ്വദേശിയായ യുവാവിനെ ആദ്യ ഭാര്യമാർ പിടികൂടി പൊലീസിലേൽപിച്ചു

ആദ്യ വിവാഹങ്ങൾ മറച്ചു വച്ചു മൂന്നാംവിവാഹം: കോട്ടയം സ്വദേശിയായ യുവാവിനെ ആദ്യ ഭാര്യമാർ പിടികൂടി പൊലീസിലേൽപിച്ചു

 

സ്വന്തം ലേഖകൻ

അഞ്ചാലുംമൂട്: ആദ്യ വിവാഹങ്ങൾ മറച്ചുവെച്ച് മൂന്നാംവിവാഹത്തിനൊരുങ്ങിയ യുവാവിനെ ആദ്യ ഭാര്യമാർ പിടികൂടി പോലീസിലേൽപിച്ചു. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽ കുമാറാ (38)ണ്. പിടിയിലായത്. കാഞ്ഞാവെളിയിൽ നിന്നും വധുവിന്റെ വീട്ടിലെത്തിയ സമയത്താണ് ഇയാളെ പിടികൂടിയത്.


കോട്ടയം സ്വദേശിയായ ഇയാൾ സി ആർ പി എഫ് പള്ളിപ്പുറം ക്യാമ്പിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷമാണ് ഇവരുടെ കാറിൽ കാഞ്ഞാവെളിയിൽ എത്തിയത്. 2005ലായിരുന്നു ആദ്യ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാളകം സ്വദേശിനിയാണ് ഭാര്യ. തുടർന്ന് 2014ൽ ആദ്യവിവാഹം മറച്ചുവെച്ച് തിരുവനന്തപുരം സ്വദേശിനിയെ അനിൽകുമാർ വിവാഹം കഴിക്കുകയായിരുന്നു. നാലു മാസം മുമ്ബ് കാഞ്ഞാവെളിയിൽ വാടകയ്ക്ക് താമസിച്ചു വന്ന യുവതിയെ പരിചയപ്പെടുകയും തുടർന്നു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. രഹസ്യമായി സംഭവം അറിഞ്ഞ ആദ്യഭാര്യമാർ കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി പിടികൂടുകയായിരുന്നു.

 

കൊട്ടാരക്കര എസ് പിക്ക് നൽകിയ പരാതിയിൽ എസ് പിയുടെ നിർദേശ പ്രകാരമാണ് പിങ്ക് പൊലീസും അഞ്ചാലുംമൂട് പോലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ ഭാര്യമാർ എത്തിയത്. ആദ്യ ഭാര്യമാർ ചേർന്ന് അനിൽ കുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറി. വനിതാ സി ഐ സുധർമ, എസ് സി പി ഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തിൽ അനിൽകുമാറിനെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്ന് അഞ്ചൽ പൊലീസിന് കൈമാറി.