video
play-sharp-fill

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി; ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും വാവ സംസാരിച്ചു തുടങ്ങി

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി; ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും വാവ സംസാരിച്ചു തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെ പ്രവർത്തനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്.

ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഇന്നലെതന്നെ സാധാരണ നിലയിൽ എത്തിയിരുന്നു. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ പേര് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു. ഇന്നും ഭക്ഷണം നൽകില്ല. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ മരുന്നും ഗ്ലൂക്കോസും ട്രിപ്പായി നൽകുന്നത് തുടരും.

വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് വെന്റിലേറ്റർ നീക്കിയത്.

അതേസമയം ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികൾക്കെങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായിവരാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർവരെ ഐ.സി.യുവിൽ നീരീക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.