
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാർ മദ്യലഹരിയിലായിരുവെന്നതിന് ഡിജിറ്റല്‍ തെളിവും പുറത്ത്. ട്രെയിൻ കയറുന്നതിന് മുമ്ബ് പ്രതിയും ബന്ധുവും ചേർന്ന് മദ്യപിച്ചതായി ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാലിപ്പോൾ സംഭവത്തിലെ പ്രധാന സാക്ഷിയെ അന്വേഷിക്കുകയാണ് പൊലീസ്. ട്രെയിനില്‍ നിന്നും പിടിച്ചുതള്ളിയ രണ്ടാമത്തെ പെണ്‍കുട്ടിയെ സഹായിച്ച സാക്ഷിയെ തേടിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചുവപ്പ് ഷർട്ട് ധരിച്ചയാളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്രതിയെ കീഴ്പ്പെടുത്തിയതും ഈ ചുവപ്പ് ഷർട്ട് ധരിച്ചയാളാണ്. ഇയാളെ കണ്ടെത്തി ആദരിക്കുമെന്നും റെയിവേ പൊലീസ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് കേരള എക്സ്പ്രസില്‍ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടത്. തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറകള്‍, സംഭവസമയം പെണ്‍കുട്ടിയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കമുള്ളവയാണ് ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ നല്‍കിയത്.
ട്രെയിനില്‍ നിന്ന് വീണ ശ്രീകുട്ടിയെ രക്ഷിച്ച രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. കോട്ടയത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോ മീറ്റർ മാറിയുള്ള ബാറില്‍ നിന്ന് മദ്യപിച്ചിട്ടാണ് സുരേഷ് കുമാർ ട്രെയിനില്‍ കയറിയതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്‍റെ മൊഴി.







