
തിരുവനന്തപുരം : വർക്കലയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രകനായ വയോധികന് ദാരുണാന്ത്യം.
കുരയ്ക്കണ്ണി ജവഹർ പാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. 78 വയസ്സായിരുന്നു. റെയിൽവേയിൽ സീനിയർ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്.
വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് വിജയൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിജയനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.







