
കോട്ടയം വാരിശേരിയിൽ 3 കടകളിൽ വൻ കവർച്ച: കടയ്ക്കുള്ളിലെ ഗ്ലാസ് തകർത്തു: മോഷ്ടാവിന് പരിക്ക്: രക്തം കടയ്ക്കുള്ളിൽ: ഹോട്ടലിലെ തോർത്ത് ഉപയോഗിച്ച് മുറിവ് കെട്ടി രക്ഷപ്പെട്ടു.
കോട്ടയം: കോട്ടയം നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ വാരിശേരിയിൽ 3 കടകളിൽ വൻ കവർച്ച. കൈലാസം ഹോട്ടൽ, എ4 അങ്ങാടി പലചരക്ക് കട, സമീപത്തുള്ള കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വാരിശ്ശേരി കവലയിൽ തന്നെയാണ് മോഷണം നടന്ന കടകൾ പ്രവർത്തിക്കുന്നത്.
കൈലാസം ഹോട്ടലിലാണ് മോഷ്ടാവ് ആദ്യം കയറിയത്. ഹോട്ടലിന്റെ പിൻവശത്തെ വാതിൽ തകർത്ത് അകത്തു കയറിയ കള്ളൻ മേശയിൽ ഉണ്ടായിരുന്ന പണം മുഴുവൻ എടുത്തു. ഒരു ചില്ലറ പോലും ബാക്കിവച്ചില്ല. വൈദ്യുതി ചാർജ് അടയ്ക്കാനും പാലുകാർക്ക് കൊടുക്കാനും ഇന്ന് സാധനങ്ങൾ വാങ്ങാനുമായി സൂക്ഷിച്ചിരുന്ന 7000ത്തോളം രൂപ നഷ്ടപ്പെട്ടതായി കടയുടമ കുമ്മനം സ്വദേശി വേണുഗോപാലൻ നായർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു കസേരയും ഒടിഞ്ഞിട്ടുണ്ട്.
ഹോട്ടലും പലചരക്ക് കടയും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2 കടകളും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയുടെ ഒരു ഭാഗം ഗ്ലാസ് ആണ്. ഗ്ലാസ് തകർത്താണ് പലചരക്ക് കടയ്ക്കുള്ളിൽ കള്ളൻ കയറിയത്. ഹോട്ടലിലെ കുക്കർ ഉപയോഗിച്ചാണ് ഗ്ലാസ് ഇടിച്ചു തകർത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിയെ ക്ലാസിന് ഇടവഴി കയറിയ കള്ളനെ നല്ല രീതിയിൽ പരിക്കേറ്റിട്ടുണ്ട്. പലചരക്ക് കടയ്ക്കുള്ളിൽ രക്തം കിടപ്പുണ്ട്. ഹോടലിൽനിന്ന് തോർത്ത് കാണാതായിട്ടുണ്ട്. മുറിവ് കെട്ടാൻ തോർത്ത് ഉപയോഗിച്ചിട്ടുണ്ടാവാം. പലചരക്ക് കടയിൽ നിന്നും 7000 ത്തോളം രൂപ കവർച്ച ചെയ്തതായി കടയുടമ കുമ്മനം സ്വദേശി റെജി പറഞ്ഞു.
പലചരക്ക് കടയിലെ മോഷണത്തിന് ശേഷം പൊട്ടിയ ഗ്ലാസിന്ന് ഇടവഴി തന്നെയാണ് കള്ളൻ ഹോട്ടലിലേക്ക് തിരികെ കയറിയത്. പിന്നീട് പുറകുവശം വഴി തന്നെ പോവുകയും ചെയ്തു.
ഇന്ന് പുലർച്ച നാലരയോടെ ഹോട്ടലിലെ പൊറോട്ട തയാറാക്കുന്ന ജീവനക്കാരൻ ആണ് ആദ്യം മോഷണ വിവരം അറിയുന്നത്. പിന്നീട് ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തി. വാരിശ്ശേരി കവലയ്ക്ക് അല്പം കിഴക്ക് മാറിയാണ് കോഴിക്കട കോഴിക്കടയിൽ പക്ഷേ പണം ഒന്നും ഉണ്ടായിരുന്നില്ല. സാധനങ്ങൾ എല്ലാം വലിച്ചു വിരിയിട്ട നിലയിലാണ്.