
കുട്ടികളി കാര്യമായി; വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി ഒരു ദിവസം
സ്വന്തം ലേഖകൻ
വണ്ണപ്പുറം: രണ്ട് ആണ്‍കുട്ടികളെ കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയിലാക്കി. തിങ്കളാഴ്ച രാത്രി കാണാതായ കുട്ടികള്‍ക്കായി പോലീസും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ ഇവരെ കണ്ടെത്തിയതോടെയാണ് ഒരുദിവസം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. വണ്ണപ്പുറം ടൗണിനു സമീപത്തുള്ള വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. വൈകുന്നേരം അയല്‍വാസിയുടെ പുരയിടത്തിലെ റംബുട്ടാന് മരത്തില്‍നിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുടമസ്ഥന് പുറത്തിറങ്ങുന്നതുകണ്ട് ഇവര്‍ തൊട്ടടുത്തുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചു.
കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസിനെ കണ്ടു ഭയന്ന ഇവര്‍ തൊട്ടടുത്തുള്ള വീടിന്റെ ടെറസില്‍ കയറുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാളിയാര്‍ എച്ച്എസ്ഒ എച്ച്.എല്‍. ഹണി, എസ്ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തില്‍ പോലീസും അന്വേഷണത്തിന് നേതൃത്വം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
