play-sharp-fill
വനിതാ ഹോംഗാർഡിനെ ഗർഭിണിയാക്കി സി ഐ മുങ്ങി

വനിതാ ഹോംഗാർഡിനെ ഗർഭിണിയാക്കി സി ഐ മുങ്ങി

സ്വന്തം ലേഖകൻ

കണ്ണൂർ: ട്രെയിനിംഗിന് പോകുകയാണെന്ന വ്യാജേന കറങ്ങിനടന്ന് വനിതാ ഹോംഗാർഡിനെ സി ഐ പീഡിപ്പിച്ച് ഗർഭിണിയാക്കി. മാഹി സിഐ ആർ ഷൺമുഖത്തിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ. സിഐ. ഓഫീസിൽ ഹോംഗാർഡായി ജോലി ചെയ്യുന്ന യുവതിയെ ഗർഭണിയാക്കി കടന്നു കളയാൻ സിഐ. ശ്രമിച്ചുവരുന്നതായാണ് മാഹിയിൽ നിന്നും ലഭിക്കുന്ന വിവരം. ട്രെയിനിങ് എന്ന വ്യാജേന ഹോംഗാർഡിനേയും കൂട്ടി സിഐ. പുതുച്ചേരിയിലേക്ക് പോവുകയും കേരളത്തിൽ തന്നെ വിവിധ ജില്ലകളിൽ കറങ്ങുകയും ചെയ്തുവെന്നാണ് വിവരം. പുതുച്ചേരിയിലെ ഭാര്യയുമായി ഇയാൾ വിവാഹമോചനം നടത്തിയതായും വിവരമുണ്ട്. വിവാഹ വാഗ്ദാനം നൽകി പുതുച്ചേരിയിലെ തന്നെ മറ്റൊരു യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ 376 ാം വകുപ്പ് പ്രകാരം സിഐ. ക്കെതിരെ നിലവിൽ കേസുണ്ട്.


അവിവാഹിതയായ വനിതാ ഹോംഗാർഡുമായി വിവാഹിതനായ ഇൻസ്‌പെടരുടെ ഊരുചുറ്റൽ അവസാനിപ്പിക്കണമെന്നും വനിതാ ഹോംഗാർഡിനെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മാഹിയിൽ ചുവരെഴുത്തുകൾ വ്യാപകമായിട്ടുണ്ട്. നേരത്തെ സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലിന് വധ ഭീഷണിയുണ്ടായിട്ടും നടപടിയെടുക്കാത്തതിനാൽ ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു. അതേ തുടർന്നാണ് ബാബു കണ്ണിപ്പൊയിൽ വധിക്കപ്പെട്ടതെന്നും ആരോപണമുയർന്നിരുന്നു. ഹോംഗാർഡിനെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോണ്ടിച്ചേരി ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group