play-sharp-fill
ഭക്തരുടെ ട്രസ്റ്റ് രൂപീകരിച്ച് പ്രതിരോധിക്കാൻ പന്തളം കൊട്ടാരം

ഭക്തരുടെ ട്രസ്റ്റ് രൂപീകരിച്ച് പ്രതിരോധിക്കാൻ പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ

ശബരിമല: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ സംവിധാനം മാറ്റി ഭക്തരുടെ ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് ശശികുമാര വർമ. ബോർഡ് പൂർണമായും രാഷ്ട്രീയമാക്കി. ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ മാനം ഉണ്ടാകേണ്ട കാര്യമില്ല. ക്ഷേത്രം പെട്ടിക്കടയായി കാണുന്നവർ അതിനു നൽകുന്ന പ്രാധാന്യം എത്രയെന്നു മനസിലാക്കും. സ്വതന്ത്ര നിലപാട് എടുക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ ദേവസ്വം ബോർഡിന്. ഭക്തർക്ക് ബോർഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ട് ഭക്തരെ ബഹുമാനിക്കുന്ന സംവിധാനം ഉണ്ടാക്കിയെടുക്കുമെന്നും ശശികുമാര വർമ പറഞ്ഞു. 18 മലകളുടെയും അധിപരായ മലയരയന്മാരെ പോലീസ് തല്ലിച്ചതച്ചു. എന്നിട്ട് സവർണ സമരമാണു നടക്കുന്നതെന്നാണു പറയുന്നത്. ഇതു ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ശശികുമാര വർമ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.