play-sharp-fill
നിങ്ങൾ വനിതാ കമ്മിഷൻ അദ്ധ്യക്ഷയാണ്, അല്ലാതെ ഈദി അമീനല്ല!!! ഭർത്താവ് മർദ്ദിക്കുന്നുവെന്ന പരാതി പറയാൻ വിളിച്ച വനിതയോട് “അനുഭവിച്ചോളാൻ” മുഖത്തടിച്ച പോലെ മറുപടി പറഞ്ഞ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ; ഇതാണോ വനിതകളോടുള്ള കമ്മിഷന്റെ സമീപനം; എല്ലാം ശരിയായപ്പോൾ ഇതു മാത്രം ചീറ്റിപ്പോയി പിണറായി; വനിതാ കമ്മീഷൻ അധ്യക്ഷയെ എടുത്തലക്കി സോഷ്യൽ മീഡിയ;  അദ്ധ്യക്ഷയുടെ മോശം പരാമർശത്തിൻ്റെ വീഡിയോ കാണാം

നിങ്ങൾ വനിതാ കമ്മിഷൻ അദ്ധ്യക്ഷയാണ്, അല്ലാതെ ഈദി അമീനല്ല!!! ഭർത്താവ് മർദ്ദിക്കുന്നുവെന്ന പരാതി പറയാൻ വിളിച്ച വനിതയോട് “അനുഭവിച്ചോളാൻ” മുഖത്തടിച്ച പോലെ മറുപടി പറഞ്ഞ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ; ഇതാണോ വനിതകളോടുള്ള കമ്മിഷന്റെ സമീപനം; എല്ലാം ശരിയായപ്പോൾ ഇതു മാത്രം ചീറ്റിപ്പോയി പിണറായി; വനിതാ കമ്മീഷൻ അധ്യക്ഷയെ എടുത്തലക്കി സോഷ്യൽ മീഡിയ; അദ്ധ്യക്ഷയുടെ മോശം പരാമർശത്തിൻ്റെ വീഡിയോ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: വനിതാ കമ്മിഷൻ എന്നത് രാഷ്ട്രീയ വനവാസം വിധിച്ച കടൽകിഴവികൾക്ക് വന്ന് ആർത്തുല്ലസിച്ചിരിക്കുന്നതിനുള്ള ഒരു കസേരയാണോ..!!

സ്ത്രീകൾക്കു വേണ്ടിയെന്ന പേരിൽ പ്രവർത്തിക്കുന്ന, സ്ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ട വനിതാ കമ്മിഷന്റെ അദ്ധ്യക്ഷയുടെ മുഖദാവിൽ നിന്നാണ് ഏറ്റവും മ്ലേച്ഛമായ ഒരു മറുപടി ഒരു സ്ത്രീയ്ക്കു ലഭിച്ചത്. മുൻപ് പാർട്ടിക്കോടതിയുണ്ടെന്നും പാർട്ടി കോടതി കാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രഖ്യാപിച്ച് വിവാദത്തിൽ കുടുങ്ങിയ അതേ കമ്മിഷൻ അദ്ധ്യക്ഷ തന്നെയാണ് ഇപ്പോൾ വീണ്ടും വിവാദക്കുരുക്കിൽ കുടുങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ ഫോൺ ഇൻപ്രോഗ്രാമിലാണ് അദ്ധ്യക്ഷ എം.സി ജോസഫൈൻ ഏറ്റവും മോശമായ രീതിയിൽ പ്രതികരിച്ചത്.

തന്റെ ഭർത്താവിന്റെ വീട്ടിൽ തനിക്ക് നേരെ നേരിടുന്ന പീഡനങ്ങളെപ്പറ്റി തുറന്നു പറയുന്നതിനു വേണ്ടിയാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ നടത്തിയ ഫോൺ ഇൻപ്രോഗ്രാമിലേയ്ക്കു യുവതി വിളിച്ചത്.

എന്നാൽ, ഒരിക്കലും ഒരു വനിതാ കമ്മിഷൻ അദ്ധ്യക്ഷയും പറയാൻ പാടില്ലാത്ത വാക്കുകളാണ് എം.സി ജോസഫൈൻ ഈ യുവതിയോട് പറഞ്ഞത്. വളരെ മോശമായ പ്രതികരണമായിരുന്ന കൊച്ചിയിൽ നിന്നും വിളിച്ച യുവതിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ ആദ്യം മുതൽ നടത്തിയത്.

ഒരു ഘട്ടത്തിൽ പോലും നല്ല പ്രതികരണമല്ല വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആദ്യം മുതൽ അസ്വസ്ഥത പ്രകടിപ്പിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ…

ഇവരോട് യാതൊരുമര്യാദയുമില്ലാതെയാണ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത്. ഭർത്താവിന്റെയും, അമ്മായിയമ്മയുടെയും ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ യുവതിയെ മാനസികമായി പോലും പീഡിപ്പിക്കുന്ന ചോദ്യമാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

പെൺകുട്ടി ഭർത്താവും, അമ്മായിഅമ്മയും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി പറഞ്ഞ പെൺകുട്ടിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ, നീ പൊലീസിൽ പരാതിപ്പെട്ടോ എന്നു ചോദിക്കുന്നുണ്ട്… ഇല്ലെന്നു പെൺകുട്ടി പറയുമ്പോൾ… ആ എന്നാപ്പിന്നെ അനുഭവിച്ചോ എന്ന മറുപടിയാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറയുന്നത്… ഇതാണ് ഇപ്പോൾ ട്രോൾ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവുമായി സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ എത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ചർച്ചയ്ക്കും ഇടയാക്കിയിരിക്കുന്നത്.