തിരുവല്ലയിൽ എം.സി റോഡിൽ വാഹനാപകടം: നിയന്ത്രണം കാർ അപകടത്തിൽപ്പെട്ട് മുത്തച്ഛിയും കൊച്ചുമകളും മരിച്ചു; മരിച്ചത് മാങ്ങാനം സ്വദേശികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മുത്തച്ഛിയും കൊച്ചുമകളും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), ചെറു മകൻ കൃതാർത്ഥ് (7) എന്നിവരാണ് മരിച്ചത്. കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്.

തിരുവല്ല മീന്തലക്കരയിൽ ബുധനാഴ്ച രാത്രി 11.30 നാണ് അപകടമുണ്ടായത്. മാങ്ങാനം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മറ്റി .
അപകടത്തിൽപ്പെട്ട എല്ലാവരും
ഒരേ കുടുംബത്തിലെ അംഗങ്ങളാണ് .