വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ പുറത്താക്കണം: ഇല്ലെങ്കിൽ വഴിയിലിറങ്ങിയാൽ തടയും; പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് സുധാകരൻ; മാപ്പ് പറഞ്ഞ് കേസൊതുക്കാൻ എം.സി ജോസഫൈൻ

വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ പുറത്താക്കണം: ഇല്ലെങ്കിൽ വഴിയിലിറങ്ങിയാൽ തടയും; പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് സുധാകരൻ; മാപ്പ് പറഞ്ഞ് കേസൊതുക്കാൻ എം.സി ജോസഫൈൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചാനൽ പരിപാടിയ്ക്കിടെ ഫോണിൽ വിളിച്ച പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ ഒടുവിൽ മാപ്പു പറഞ്ഞു. എന്നാൽ, ഇതിനിടെ എം.സി ജോസഫൈനെ സ്ഥാനത്തു നിന്നും പുറത്താക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മുന്നിലേത്തി.

ഇതോടെ പ്രതിസന്ധിയിലായ സി.പി.എം എം.സി ജോസഫൈനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മലയാള മനോരമ ചാനലിന്റെ ലൈവ് ഫോൺ ഇൻ പ്രോഗ്രാമിന്റെ ഭാഗമായി വിളിച്ച പെൺകുട്ടിയോട് എം.സി ജോസഫൈൻ അപമര്യാദയായി പെരുമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇവർ ഇപ്പോൾ മാപ്പു പറഞ്ഞിരിക്കുന്നത്. ഭർത്താവിൽ നിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അത് പൊലീസിൽ അറിയിച്ചിരുന്നില്ല. ഇതു പറഞ്ഞപ്പോൾ പെൺകുട്ടികൾ സധൈര്യം പരാതിപ്പെടാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലുള്ള ആത്മരോഷം തനിക്കുണ്ടായി.

ഈ സാഹചര്യത്തിലാണ് അനുഭവിച്ചോ എന്ന പരാമർശം ഉണ്ടായതെന്നും ജോസഫൈൻ വനിതാ കമ്മിഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. പിന്നീട്, ചിന്തിച്ചപ്പോൾ താൻ അങ്ങിനെ പറയേണ്ടിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. ആ സഹോദരിയ്ക്ക് തന്റെ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ പറഞ്ഞു.

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ വഴിയിൽ തടയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.