ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായി 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ ജൂലായ് 25 വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴപ്പള്ളി അമ്പലം, ചങ്ങഴിമറ്റം , കുറ്റിശ്ശേരിക്കടവ് , കൽക്കുളത്തുകാവ് , കോയിപ്പുറം സ്‌കൂൾ , ആണ്ടവൻ , ഞാറ്റുകാല , കടമ്പാടം , കുഴിക്കരി , വാര്യത്ത്കുളം , മധു മൂല വാര്യത്ത് സമാജം ,മലേപറമ്പ് , മഞ്ചാടിക്കര കലുങ്ക് , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ എൽ.ടി ലോഞ്ചിംങ് ക്ലിയറൻസ് നടക്കുന്നതിനാൽ രാവിലെ 9 മുതൽ5-30വര മടുക്കമൂട്,ഇടിമണ്ണിയ്ക്കൽ,മാലൂർകാവ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്

അയർക്കുന്നം സെക്ഷൻ പരിധിയിൽ ഒറവക്കൽ, വടക്കൻമണ്ണൂർ, പൂവത്തുംമൂട് ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക സെക്ഷന്റെ പരിധിയിൽ വഞ്ചിമല, എലിക്കുളം ബാങ്ക്പടി, മടുക്കക്കുന്നു ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണന്ത്രപടി, ചെമ്പുചിറ, ചെമ്പുച്ചിറ പൊക്കം, ഫ്രഞ്ച് മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെ.എസ്.ആർ.ടി.സി കല്ലുപുരയ്ക്കൽ, സ്വരമുക്ക് , 15-ൽ കടവ് എന്നീ ഭാഗങ്ങളിൽ 25 – 6 – 2021 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ കൊച്ചാലുംമൂട് കുഴിമറ്റം,മൂഴിപ്പാറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടമുറി, പമ്പ് ഹൗസ്, കാരീസ് ഭവൻ ട്രാൻസ്‌ഫോർമറുകളിൽ 25.06.2021 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.00 മണി വരെ മുടങ്ങും.