Spread the love

തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായി.

video
play-sharp-fill

ആലപ്പുഴ വഴിയുള്ള സര്‍വീസിനാണ് ഇരട്ടി കോച്ചുകളുള്ള പുതിയ ട്രെയിന്‍ ലഭിച്ചത്. ഇപ്പോള്‍ എട്ട കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സര്‍വീസിലുള്ളത്.

യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകള്‍ കുറവായതിനാല്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. അധിക കോച്ച് ലഭിച്ചതോടെ ഈ പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 കോച്ചുകളുമായുള്ള പുതിയ വന്ദേഭാരത് സര്‍വീസ് ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.

നാഗര്‍കോവില്‍ ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിന്‍ ഈയാഴ്ച ലഭിക്കുമ്പോള്‍ അവിടെ നിന്നു പിന്‍വലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക. എട്ട് കോച്ചുകള്‍ കൂടി വരുന്നതോടെ 530 സീറ്റുകള്‍ അധികമായി ലഭിക്കും.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിന്‍ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലര്‍ച്ചെ 12.40ന് മംഗളൂരുവില്‍ എത്തുന്ന രീതിയിലാണു സര്‍വീസ് നടത്തുന്നത്.