Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച്‌ പ്രതി സന്ദീപ് ആദ്യം കുത്തിയത് ഡോക്‌ടര്‍ വന്ദനാ ദാസിനെത്തന്നെയെന്ന് പൊലീസ് എഫ്.ഐ.ആര്‍.

സംഭവശേഷം ആദ്യം പൊലീസ് നല്‍കിയ വിവരം പ്രതി ബന്ധുവായ ബിനുവിനെയും പൊലീസിനെയുമാണ് ആദ്യം ആക്രമിച്ചത് എന്നായിരുന്നു എന്നാല്‍ ഇത് ഡോ. മുഹമ്മദ് ഷിബിന്‍ പറഞ്ഞതനുസരിച്ചാണെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതി സന്ദീപിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച സമയം സന്ദീപ് ശാന്തനായി ഡോക്ടറുടെ മുന്നില്‍ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയില്‍ നിന്ന് പൊലീസുകാര്‍ പുറത്തിറങ്ങി.

ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാള്‍ അക്രമാസക്തനായിരുന്നു. ഡോക്ടര്‍ക്കുനേരെയും പൊലീസുകാര്‍ക്ക് നേരെയും ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച്‌ ആക്രമണം നടത്തിയതായാണ് വിവരം.

വൈകിട്ടോടെ പൊലീസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു. നാളെയും പണിമുടക്കുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.