
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാർത്ഥികള്‍ ഗണഗീതം ആലപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ യുവനേതാവ് രംഗത്ത്.
യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ ആണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികള്‍ ആർഎസ്എസ് ഗണഗീതം ആലപിച്ചതിന് പിന്തുണച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് എൻ. എസ്. നുസൂർ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിദ്യാർത്ഥികള്‍ പാടിയ ഗാനം വിവാദപരമല്ലെന്നും അതിനെ ആർഎസ്എസുമായി ബന്ധിപ്പിക്കുന്നത് തെറ്റായ സമീപനമാണെന്നും നുസൂർ പറയുന്നു. വർഷങ്ങള്‍ക്കുമുൻപ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിലും ഈ ഗാനം പാടാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഗാനം പാടിയാല്‍ അത് ആർഎസ്എസുകാരുടേതായി തീരില്ല. അവർ പാടുന്ന ഓരോ ഗാനവും അവരുടെതാണെന്ന് കരുതുന്ന ചിന്താഗതിയില്‍ നിന്ന് സമൂഹം മാറേണ്ട സമയം എത്തിയെന്നും നുസൂർ പറയുന്നു.
വിവാദമായ ഗണഗീതാലാപന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച നുസൂർ, ഗാനം ആലപിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.







