video
play-sharp-fill

വന്ദേഭാരത് സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി; പക്ഷേ കണ്ണടച്ച്‌ ഇരുട്ടാക്കരുത്; സില്‍വര്‍ ലൈനുമായി ഇതിനെ താരതമ്യം ചെയ്യരുത്…..!

വന്ദേഭാരത് സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി; പക്ഷേ കണ്ണടച്ച്‌ ഇരുട്ടാക്കരുത്; സില്‍വര്‍ ലൈനുമായി ഇതിനെ താരതമ്യം ചെയ്യരുത്…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്യ് മന്ത്രി വി ശിവന്‍കുട്ടി.

വന്ദേഭാരതിനെ സ്വാഗതം ചെയ്യുമ്പോളും വേഗതയുടെ കാര്യത്തിലെ ആശങ്കയടക്കം പങ്കുവച്ച മന്ത്രി സില്‍വര്‍ ലൈനുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേഭാരത് ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരില്‍ ഓടിയെത്താന്‍ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്നും ശിവന്‍കുട്ടി ചൂണ്ടികാട്ടി.

എന്നാല്‍ സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയില്‍വേ ലൈന്‍ ആണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടും തിരിച്ചും ട്രെയിനുകള്‍ ഇടതടവില്ലാതെ ഓടും.

അത് റോഡ് ഗതാഗതത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ എന്നും മന്ത്രി ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ പ്രതിദിനം വിരലില്‍ എണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി സില്‍വര്‍ ലൈന്‍ പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച്‌ ഇരുട്ടാക്കല്‍ ആണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.