play-sharp-fill
വള്ളിയാംങ്കാവ്   ക്ഷേത്രത്തില്‍  ക്ഷേത്രാവകാശിയായ  മലയരയന്  ഭ്രഷ്ട്  കല്പിച്ച് ദേവസ്വം ബോര്‍ഡ്: പ്രതിഷേധവുമായി മലയരയന്മാർ

വള്ളിയാംങ്കാവ് ക്ഷേത്രത്തില്‍ ക്ഷേത്രാവകാശിയായ മലയരയന് ഭ്രഷ്ട് കല്പിച്ച് ദേവസ്വം ബോര്‍ഡ്: പ്രതിഷേധവുമായി മലയരയന്മാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം : കേരളത്തിലെ ദേവീ ക്ഷേത്രങ്ങളില്‍ പഴമയും പ്രതാപവും ഐതിഹ്യവും കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ചതും ആദിവാസി വിഭാഗമായ മലയരയന്മാരാല്‍ സ്ഥാപിക്ക പ്പെട്ടതുമായ വള്ളിയാംങ്കാവ് ദേവിക്ഷേത്രത്തില്‍ ക്ഷേത്ര ഊരായ്മക്കാരായ മലയരയര്‍ക്ക് ജാതി ഭ്രഷ്ട് കല്‍പ്പനയുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.


വള്ളിയാംങ്കാവ് ദേവി ക്ഷേത്ര പരിസരത്ത് സ്വന്തം സ്ഥലത്ത് പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കട നടത്തി ഉപ ജീവനം കഴിക്കുന്ന ആദിവാസിയായ ഗംഗാധരന്‍ കണ്ണാട്ടിനും കുടുംബത്തിനുമാണ് ദേവസ്വം അധികാരികള്‍ ജാതീയ ഭ്രഷ്ട് കല്‍പനയാക്കിയിട്ടുള്ളത്. ഗംഗാധരന്‍റെ പൂജാക്കടയില്‍ നിന്നും ഭക്തര്‍ വാങ്ങുന്ന പൂജാസാധനങ്ങള്‍ ജാതിഭ്രഷ്ടിന്‍റെ പേരില്‍ ക്ഷേത്രത്തില്‍ കയറ്റാന്‍ പറ്റില്ലായെന്ന് പറഞ്ഞ് വഴിപാട് സാധനങ്ങള്‍ കടയിലേക്ക് തിരിച്ചയക്കുകയാണ്. ദേവസ്വം അധി കാരികളുടെ നിന്ദ്യവും ജാതീയമായി ആദിവാസികളായ മലയരയരെ അവഹേളിക്കുന്നതു മായ അയിത്തപരമായ നടപടിക്കെതിരെ പ്രതിക്ഷേധിക്കുന്നതായി ആഖില തിരുവിതാoകൂര്‍ മലയരയ മഹാസഭ. ദ്വാപരയുഗത്തില്‍ ആദിവാസികള്‍ക്ക് പഞ്ചപാണ്ഡവര്‍ നല്‍കിയ ആരാധനാമൂര്‍ത്തിയാണ് വള്ളിയാംങ്കാവ്ദേവി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവിയുടെ മൂലസ്ഥാനം വള്ളിയാംങ്കാവിന് മുകളിലായി സ്ഥിതിചെയ്യുന്ന പാഞ്ചാലിമേടായിരുന്നു. ഈ പ്രദേശം വാസയോഗ്യമല്ലാതാ യപ്പോള്‍ ഇവിടെ വസിച്ചിരുന്ന മലയരയര്‍ ഇവിടെനിന്നും പലായനം ചെയ്ത് വള്ളിയാo ങ്കാവില്‍ എത്തുകയും ഇവിടെ താമസമാക്കുകയും ചെയ്തു. ഇവരുടെ ആരാധനാ മൂര്‍ത്തി യായിരുന്ന വള്ളിയാംങ്കാവ് ദേവി പഞ്ചാലിമേട്ടില്‍ നിന്നും കാട്ടുവള്ളികളില്‍ ആടി വന്ന് മലയരയരോടൊപ്പം വള്ളിയാംങ്കാവില്‍ കുടിയിരുന്നുവെന്നാണ് വിശ്വാസം.

ഇത്തരം ഐതി ഹ്യപരവും ചരിത്രപരവുമായ സത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആദിവാസിയുo ക്ഷേത്ര ഊരായ്മക്കാരിലെ പിന്‍തലമുറക്കാരുമായ ഗംഗാധരന്‍ കണ്ണാട്ടിന്‍റെ കുടുംബത്തോട് ജാതീ യമായ അയിത്തം കല്പിച്ച് വള്ളിയാംങ്കാവ് ദേവസ്വം അധികാരികള്‍ ദ്രോഹിക്കുകയാ ണ്. ദേവസ്വം വക സ്റ്റാളില്‍ നിന്നുള്ള സാധനങ്ങള്‍ മാത്രമേ ക്ഷേത്രത്തില്‍ കയറ്റുകയുള്ളൂ വെന്ന് ദേവസ്വം അധികാരികള്‍ പറയുന്നു.

ദേവസ്വത്തിന്‍റെതെന്നു പറയുന്ന പൂജാകടയി ലേക്ക് പൂജാ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മൊത്ത കച്ചവടക്കാര്‍ തന്നെയാണ് ഗംഗധാരനും സാധനങ്ങള്‍ നല്‍കുന്നതെങ്കിലും ദേവസ്വം അധികൃതര്‍ ഗംഗാധരന്‍റെ കടയിലെ സാധനങ്ങള്‍ക്ക് അയിത്തം ആരോപിക്കുകയാണ്. ദേവസ്വം സ്റ്റാളിലെ സാധനങ്ങള്‍ മാത്രമേ വാങ്ങാവൂ എന്ന് ഇവര്‍ ഭക്തരോട് നിര്‍ബന്ധിക്കുമ്പോഴും വെളിയില്‍നിന്നും കോഴി, പൂക്കള്‍, മദ്യം, പുകയില എന്നിവ ഭക്തര്‍ യഥേഷ്ടം കൊണ്ടു വരികയും ക്ഷേത്രത്തില്‍ കര്‍മ്മത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാധരന്‍റെ ഉപജീവനമാര്‍ഗ്ഗം ഏതു തരത്തിലും തടസ്സപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ലക്‌ഷ്യം. ഈ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗമാണ് പൂജാകട. വള്ളിയാംങ്കാവ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം

ബോര്‍ഡ് ഏറ്റെടുക്കുന്നതുവരെ ഗംഗാധരന്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു. ദേവസ്വം ബോര്‍ഡ് 1993ല്‍ ക്ഷേത്രo കോടതി വിധി സമ്പാദിച്ച് മലയരയരില്‍നിന്ന് പിടിച്ചെടു ത്തപ്പോള്‍ ക്ഷേത്രാധികാരിയായിരുന്ന അരയന്‍ കണ്ടന്‍കോന്തിയുടെ കൊച്ചുമകളാണ് ഗംഗാ ധരന്‍റെ ഭാര്യ. ദേവസ്വം ബോര്‍ഡു് ക്ഷേത്രം പിടിച്ചെടുത്തപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട ഗംഗാധരന്‍ ഉപജീവനത്തിനായി തുടങ്ങിയതാണ്‌ പൂജാക്കട. ഇദ്ദേഹത്തിന്‍റെ കടക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ഇദ്ദേഹത്തിനെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്യു ന്നത് ദേവസ്വം അധികാരികള്‍ പതിവാക്കിയിരിക്കുകയാണ്.

മലയരയര്‍ക്ക് വഞ്ഞിപ്പുഴ സ്വരൂപം കരമൊഴിവായി നല്‍കിയ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗംഗാധരന്‍ താമസിക്കുന്നതും പൂജാക്കട സ്ഥാപിച്ചിട്ടുള്ളതും തനിക്ക് കുടുംബ ഓഹരിയായി കിട്ടിയ വസ്തുവിലാണ്.ക്ഷേത്രംവക വസ്തുവിനോട് ചേര്‍ന്നുകിടക്കുന്ന ഈ വസ്തുവില്‍ അരയന്‍ കണ്ടന്‍കോന്തിയുടെ സ്മാരകവും പണികഴിപ്പിച്ചിട്ടുണ്ട്.

വസ്തുവും സ്മാരകവും തട്ടിയെ ടുത്ത് ഗംഗധാരനെ നാടുകടത്താനുള്ള ദേവസ്വം അധികാരികളുടെ കരുതിക്കൂട്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൂജാദ്രവ്യങ്ങള്‍ക്കു് ഏര്‍പ്പെടുത്തിയ ഭ്രഷ്ട് കല്പന എന്നു് ഗoഗാധ രനും സഭാനേതാക്കളും പറയുന്നു.വള്ളിയാംങ്കാവ് ക്ഷേത്രത്തില്‍ പണ്ടുകാലത്ത് മലയരയര്‍ നരബലി നടത്തിയിരുന്നതായ തെറ്റായ പ്രചാരണം സപ്ലിമെന്‍റെ് അടിച്ചു പ്രചരിപ്പിച്ചു് മലയരയ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച വള്ളിയാംങ്കാവ് ദേവസ്വം അധികാരികള്‍ കുരുതിയുടെ പേരു പറഞ്ഞ് ഭക്തരില്‍ നിന്നും ദിനംപ്രതി പതിനായിരത്തിലധികം രൂപ ലാഭമുണ്ടാക്കുന്നുണ്ട്.

മലയരയരുടെതായിരുന്ന വള്ളിയാംങ്കാവ് ക്ഷേത്രം തട്ടിയെടുത്തത് കൂടാതെ പശ്ചിമദേവി ക്ഷേത്രം, പാഞ്ചാലിമേട്‌ ഭുവനേശ്വരി ക്ഷേത്രം, നിലയ്ക്കല്‍ ക്ഷേത്രം, ഇലവീഴാപൂഞ്ചിറ ദേവി ക്ഷേത്രം, കുരുതിക്കളം ദേവി ക്ഷേത്രം, അറക്കുളം ശാസ്താ ക്ഷേത്രം എന്നിവയും മലയരയരില്‍ നിന്നും ദേവസ്വം ബോര്‍ഡ് തട്ടിയെടുത്തിട്ടുള്ളതാണ്

ഇത്തരത്തില്‍ ദേവസ്വംബോര്‍ഡ് മലയരയ ക്ഷേത്രങ്ങള്‍ തട്ടിയെടുക്കുന്നത് ചെറുക്കുന്ന തിനായി സഭ അഖില തിരുവിതാംകൂര്‍ മലയരയ ദേവസ്വം രൂപീകരിച്ചിട്ടുണ്ട്. മലയരയരു ടെ ഒരു ക്ഷേത്രവും ഇനി ആര്‍ക്കും വിട്ടുനല്‍കില്ല. ആദിവാസി വിഭാഗത്തെ തന്ത്രപരമായി വഞ്ചിക്കുകയും ഇവരുടെ ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും കൈക്കലാക്കിയ ശേഷം വംശീയമായി അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനുമുള്ള വള്ളിയാംങ്കാ വ് ദേവസ്വം അധികാരികളുടെ നീക്കത്തെ കര്‍ശനമായി നേരിടുമെന്നും

.ഗംഗാധരനെ മാന്യമായി ജീവിക്കുവാന്‍ ദേവസ്വം ഭാരവാഹികള്‍ അനുവദിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സഭ മുന്നോട്ടു പോകുന്നതാണ്. മലയരയന്‍റെ മാത്രമായിരുന്ന വള്ളിയാംങ്കാവ് ദേവിയും കരിംങ്കുറ്റിയാന്‍ മൂര്‍ത്തിയും മലയരയര്‍ വിളിച്ചാല്‍ മലയരയ ര്‍ക്കു് തുണയായി ഉണ്ടാവുമെന്നും ദേവസ്വം അധികാരികളുടെ ഭീഷണിക്കു മുന്‍പില്‍ മലയരയ സമൂഹം വഴങ്ങില്ലെന്നും ആദിവാസി വിഭാഗത്തെ ജാതീയമായി അധിക്ഷേപിച്ച ദേവസ്വം അധികാരികളുടെ മേല്‍ അട്രോസിറ്റി ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്നും അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും സഭാ ഭാരവാ ഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സഭയുടെ സംസ്ഥാന പ്രസിഡണ്ട് സി.പി. കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ദാസ്‌ പഴുമല, യുവജന അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുഭാഷ്‌സുനില്‍, ബാലസഭാ സംസ്ഥാന പ്രസിഡണ്ട് സുരേഷ്പദ്മനാഭന്‍, കെ.കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.