play-sharp-fill
പ്രണയ ദിനത്തില്‍ സ്കൂള്‍ മൈതാനത്ത് കാറുമായി അഭ്യാസപ്രകടനം; നാട്ടുകാര്‍  തടഞ്ഞുവെച്ചു പൊലീസിലേൽപ്പിച്ചു;  കോളജ് വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ പിഴ

പ്രണയ ദിനത്തില്‍ സ്കൂള്‍ മൈതാനത്ത് കാറുമായി അഭ്യാസപ്രകടനം; നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലീസിലേൽപ്പിച്ചു; കോളജ് വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ പിഴ

സ്വന്തം ലേഖിക

കോട്ടക്കല്‍: പ്രണയദിനത്തില്‍
മൈതാനത്ത് പൊടിപറത്തി ഇന്നോവ കാറുകൊണ്ട് അഭ്യാസപ്രകടനം.

നാട്ടുകാര്‍ വിദ്യാര്‍ഥികളെ തടഞ്ഞുവെച്ചു. പിന്നാലെ പൊലീസെത്തി 10,000 രൂപ പിഴയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണയില്‍ നിന്ന് തിരൂരിലേക്ക് യാത്ര തിരിച്ചവരാണ് വിദ്യാര്‍ഥികള്‍. കോട്ടക്കല്‍ നഗരവും കഴിഞ്ഞ് എടരിക്കോട്-തിരൂര്‍ റോഡിലേക്ക് കാര്‍ തിരിച്ചതോടെയാണ് സമീപത്തെ സ്കൂള്‍ മൈതാനം കണ്ടത്.

മൈതാനത്തിലേക്ക് ഓടിച്ചുകയറ്റിയ കാര്‍ രണ്ടുമൂന്നു വട്ടം കറക്കിയതോടെ പൊടിപടലം ഉയര്‍ന്നു. ആയിരത്തിലധികം കുരുന്നുകള്‍ ക്ലാസിലിരുന്ന് പഠിക്കുന്ന സമയത്തായിരുന്നു ഈ അഭ്യാസപ്രകടനം. ഇതോടെ സ്കൂള്‍ ഡ്രൈവര്‍മാരും സമീപത്തുള്ളവരും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് നിര്‍ത്തി. തമാശക്ക് ചെയ്തതാണെങ്കിലും കളി കാര്യമായതോടെ സ്കൂള്‍ ഗേറ്റ് പൂട്ടിയിട്ടു.

സംഭവവമറിഞ്ഞ് അധ്യാപകര്‍ക്ക് പിന്നാലെ പി.ടി.എ ഭാരവാഹികളും കോട്ടക്കല്‍ പൊലീസും എത്തി. വിദ്യാര്‍ഥികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് പിഴയിട്ടത്.

അനുവാദമില്ലാതെ വാഹനം മൈതാനത്തേക്ക് ഓടിച്ചുകയറ്റല്‍, ഭീതി പരത്തുന്ന ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പിഴ. ഉച്ചവരെ സമയം നഷ്ടപ്പെട്ടതിന് പിന്നാലെ ഇനി കോടതി കയറിയിറങ്ങി പിഴയും അടക്കണം.