
മലപ്പുറം; പെരിന്തല്‍മണ്ണയില്‍ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തല്‍മണ്ണ സ്വദേശിനി ഷഫ്ന (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ദമ്ബതികള്‍ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ മുൻഷാദ് ഷഫ്നയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.



