Spread the love

ചെന്നൈ : തമിഴ്നാട്ടില്‍ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകള്‍ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് യുടെ നിർദേശം.

video
play-sharp-fill

ക്യാന്‍റീനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച്‌ വ്യാപക പരാതികള്‍ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ചെന്നൈയില്‍ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളില്‍ 267 ക്യാന്റീനുകളുമാണുള്ളത്.

ക്യാന്‍റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നല്‍കി. സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്‍റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉള്‍പ്പെടെ കുറച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പള്ളികള്‍ക്കും സ്കൂളുകള്‍ക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാൻ വിജയ് ഉത്തരവിട്ടിരുന്നു.

അതിന് പിന്നാലെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഈ ഭക്ഷണ പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.