
മേടം: കാര്യവിജയവും തൊഴില്‍ നേട്ടങ്ങളും പ്രതീക്ഷിക്കാം. മത്സരങ്ങളില്‍ വിജയസാധ്യതയും സ്ഥാനക്കയറ്റത്തിനുള്ള അവസരവും കാണുന്നു.
ഇഷ്ടഭക്ഷണസമൃദ്ധിയും ശത്രുക്കളുടെ ശല്യം കുറയുന്നതും ആശ്വാസമാകും. തൊഴില്‍ അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകള്‍ ലഭിക്കാം.
ഇടവം: ജാഗ്രത പാലിക്കേണ്ട ദിവസമാണ്. യാത്രകളില്‍ തടസ്സം നേരിടാനും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം കലഹസാധ്യത ഉണ്ടാകാനും ഇടയുണ്ട്. ശരീരക്ഷതത്തിനും മാനസിക അസ്വസ്ഥതകള്‍ക്കും സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത ആവശ്യമാണ്. അടുത്തവരില്‍ നിന്ന് അകലം അനുഭവപ്പെടാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: കാര്യങ്ങളില്‍ താമസവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. അനാവശ്യ ചെലവുകളും യാത്രകളില്‍ നിരാശയും നേരിടേണ്ടിവരും. വായ്പ ലഭിക്കാനുള്ള ശ്രമങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കാൻ സാധ്യതയുണ്ട്.
കർക്കടകം: അനുകൂല ദിനമാണ്. ആരോഗ്യം മെച്ചപ്പെടുകയും പുതിയ അവസരങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യും. പ്രവർത്തനങ്ങളില്‍ അംഗീകാരവും വിജയവും ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം: മത്സരവിജയവും അംഗീകാരവും ലഭിക്കുന്ന ദിവസമാണ്. ആരോഗ്യം മെച്ചപ്പെടുകയും യാത്രകള്‍ ഫലപ്രദമാകുകയും ചെയ്യും. ശത്രുക്കളുടെ സ്വാധീനം കുറയാനും സാധ്യതയുണ്ട്.
കന്നി: ചില നിരാശകള്‍ നേരിടേണ്ടിവരാം. സുഹൃത്തുക്കളില്‍ നിന്നുള്ള അകലം, ഇച്ഛാഭംഗം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കാണുന്നു. തീരുമാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
തുലാം: മാനസിക സമ്മർദ്ദം കൂടാനിടയുണ്ട്. യാത്രകള്‍ ഫലം കാണാതിരിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പ്രശ്നങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. വികാരാധീനമായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
വൃശ്ചികം: തൊഴില്‍ രംഗത്ത് നേട്ടസാധ്യതയുള്ള ദിനമാണ്. അംഗീകാരവും സ്ഥാനലാഭവും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടുകയും തൊഴില്‍ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
ധനു: സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കണം. അഭിപ്രായവ്യത്യാസങ്ങളും ഇച്ഛാഭംഗവും ഉണ്ടാകാം. അടുത്തവരുമായി അകല്‍ച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക.
മകരം: ധനയോഗവും മത്സരവിജയവും കാണുന്നു. ബന്ധുക്കളുമായി ഒത്തുകൂടാനും സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാനും അവസരമുണ്ടാകും. അംഗീകാരവും നേട്ടങ്ങളും ലഭിക്കാവുന്ന ദിനം.
കുംഭം: ചില തടസ്സങ്ങളും മാനസിക പ്രയാസങ്ങളും ഉണ്ടാകാം. ചെലവുകള്‍ വർധിക്കാനും ആലോചിച്ച കാര്യങ്ങള്‍ വൈകാനുമിടയുണ്ട്. ക്ഷമയോടെ മുന്നോട്ട് പോകുന്നത് ഗുണകരമാകും.
മീനം: ഇന്ന് മികച്ച ദിവസമായി മാറാം. തൊഴില്‍രംഗത്ത് പുരോഗതിയും ബിസിനസില്‍ ലാഭവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കുകയും പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.







