കുടുംബ വഴക്ക്: ഇറച്ചിവെട്ടുന്ന കത്തിയ്ക്കു ഭാര്യയെ വീട്ടുമുറ്റത്തിട്ട് വെട്ടിയും കുത്തിയും കൊന്നു; വൈക്കത്ത് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഇറച്ചിവെട്ടുകാരനായ ഭർത്താവ്; കൊലനടത്തിയ ശേഷം ഇറച്ചിക്കടയിൽ എത്തി കുറ്റം ഏറ്റു പറഞ്ഞു
തേർഡ് ഐ ബ്യൂറോ
വൈക്കം: കുടുംബ വഴക്കിനെ തുടർന്നു ഇറച്ചി വെട്ടുന്ന കത്തിയ്ക്കു ഭാര്യയെ കുത്തിയും വെട്ടിയും ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. വൈക്കം ഉല്ലലയിൽ കിഴക്ക് താമരവേലിയിലാണ് ഭാര്യയെ ഭർത്താവ് അതികൂരമമായി കൊലപ്പെടുത്തിയത്.
ഉല്ലല പാലത്തിനു കിഴക്ക് താമരവേലി പാടത്തിനു സമീപം മനക്കത്തറയിൽ ബാബു(46) ആണ് ഭാര്യ സൂസമ്മ(43) യെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇറച്ചിവെട്ടുകാരനായിരുന്നു ബാബു വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ സൂസമ്മ, ഒരു വർഷം മുൻപ് ബാബുവിനെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതിനു ശേഷം ആറു മാസം മുൻപാണ് വീട്ടിൽ തിരികെ എത്തിയത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെ 11-ന് സൂസമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. ഈ വിവരം വൈകിട്ടോടെ ബാബു വൈക്കം പോലീസിൽ അറിയിചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ സൂസമ്മ തിരികെ വീട്ടിലെത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് സൂസമ്മയെ വീടിന് മുമ്പിലിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം സമീപത്തെ കടയിൽ എത്തി കട ഉടമയോട് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറഞ്ഞു.
ഇവർ അറിയിച്ചതിനെ തുടർന്ന് വൈക്കം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ബാബു വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2019 ഡിസംബർ 29-ന് സൂസമ്മയെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ബാബു വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ആറ് മാസത്തിനു ശേഷം മടങ്ങി എത്തി വീണ്ടും ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് ബുധനാഴ്ച വീണ്ടും കാണാതായതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ ജോജി, ആൻമേരി. മരുമകൻ സോബിൻ.