
വൈക്കം പോലീസ് സ്റ്റേഷന്റെ പുതിയ നിലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം എം.എൽ.എ സി.കെ ആശയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വൈക്കം പോലീസ് സ്റ്റേഷനിലെ മുകളിലത്തെ നിലയുടെയും, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ചടങ്ങിൽ എം.എൽ.എ സി.കെ ആശ, ഡി.ഐ.ജി ശ്രീനിവാസ് എ, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്, വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, മറ്റു ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0