വൈക്കം – തൊടുപുഴ റോഡില്‍ വാഹനാപകടം ;കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
പെരുവ:വൈക്കം – തൊടുപുഴ റോഡില്‍ വാഹനാപകടം . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരായ പിറവം സ്വദേശി നെടുംതുരുത്തില്‍ ഹരികൃഷണന്, അഭിജിത് എന്നിവരെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വൈക്കം – തൊടുപുഴ റോഡില്‍ മൂര്ക്കാട്ടിപടി കൃഷിഭവന് സമീപം വളവിലാണ് അപകടമുണ്ടായത്. വൈക്കം ഭാഗത്തുനിന്നും പിറവത്തേക്കു പോവുകയായിരുന്ന സ്കൂട്ടറും പെരുവയില്നിന്നും മാന്നാറിലെ വീട്ടിലേക്കു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാട്ടുകാര്‍ പൊതിയിലെ ആശുപത്രിയിലും തുടര്‍ന്ന് തെള്ളകത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.