
കൊല്ലം: കുണ്ടറയില്‍ ഉത്സവത്തിനിടയില്‍ വടിവാളുമായി യുവാവിന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെത്തിയ ഭക്തരെയടക്കം കുണ്ടറ സ്വദേശി അജോയ് അശോകൻ ആക്രമിച്ചു. മൂന്ന് പേർക്ക് സംഭവത്തില്‍ പരിക്കേറ്റു.
സഹോദരൻ്റെ മരണത്തെ തുടർന്ന് ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റിക്കാർ പറയുന്നു. രണ്ട് മാസം മുൻപ് അജോയ് അശോകൻ്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരില്‍ ഒരാളുമായി അജോയ് വാക്കുതർക്കത്തില്‍ ഏർപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര കമ്മിറ്റി ഓഫീസും ഇവിടെയുണ്ടായിരുന്ന മൈക്ക് സെറ്റും അടിച്ച് തകർത്തു. ക്ഷേത്രത്തിന് അകത്ത് കയറിയ പ്രതി തൊഴാൻ നിന്നവരെ ഭീഷണിപ്പെടുത്തി.
ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തില്‍ പങ്കാളികളായിരുന്നു. സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയതായി പൊലീസ്.



