
പള്ളം: വൈഎം.സി.ഏ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 മുതൽ ഒരാഴ്ചക്കാലം പരിസ്ഥിതി സൗഹൃദ വാരാചരണം സംഘടിപ്പിക്കുന്നു.
പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം, വൃക്ഷ തൈ നടീൽ, വിദ്യാലയങ്ങളിൽ പരിസ്ഥിതി ബോധവൽക്കരണം, വിവിധ വൈ എം സി എ കളുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി തുടങ്ങിയവ പരിപാടികളുടെ ഭാഗമായി നടപ്പാക്കും.
പള്ളം സിഎംഎസ് ഹൈസ്കൂളിൽ പരിസ്ഥിതി സൗഹൃദ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റീജൺ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് പി. ജോൺ അധ്യക്ഷത വഹിച്ചു. റവ. എം. ഡി. കോശി മുഖ്യ പ്രഭാഷണം നടത്തി. റീജിയൻ പരിസ്ഥിതി ബോർഡ് ചെയർമാൻ ജോർജ് മാത്യു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജ്യൻ സെക്രട്ടറി ഡോ. റെജി വർഗീസ്, സജി നൈനാൻ, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, സ്കൂൾ അദ്ധ്യാപകരായ മോൻസി പീറ്റർ, വിന്നി ജോഷ്വാ, ബിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.







