വേനല്‍ക്കാലത്തെ അധിക തിരക്ക്: നാഗര്‍കോവില്‍- ഷാലിമാര്‍ റൂട്ടില്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ

Spread the love

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവില്‍- ഷാലിമാർ റൂട്ടില്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ (ട്രെയിനുകള്‍ ഓണ്‍ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ.

video
play-sharp-fill

ട്രെയിൻ നമ്പർ 06057/06058 നാഗർകോവില്‍ – ഷാലിമാർ – നാഗർകോവില്‍ എക്സ്പ്രസ് ട്രെയിനുകള്‍ 15- 18 തിയതികളില്‍ സർവീസ് നടത്തും.

06057 നാഗർകോവില്‍ – ഷാലിമാർ എക്സ്പ്രസ് 15ന് പകല്‍ 11.40 ന് നാഗർകോവിലില്‍ നിന്ന് പുറപ്പെട്ട് 18ന് ഉച്ചയ്ക്ക് 2.30 ന് ഷാലിമാറില്‍ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ 06058 ഷാലിമാർ – നാഗർകോവില്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ 18 (ശനി) ഉച്ചയ്ക്ക് 2ന് ഷാലിമാറില്‍ നിന്ന് പുറപ്പെട്ട് 21ന് വൈകിട്ട് 5:30 ന് നാഗർകോവിലില്‍ എത്തിച്ചേരും.

1- എസി ടു ടയർ കോച്ച്‌, 2- എസി ത്രീ ടയർ കോച്ചുകള്‍, 10- സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, 6- ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ & 2- സെക്കൻഡ് ക്ലാസ് കോച്ചുകള്‍ എന്നിങ്ങനെയാണ് കോച്ച്‌ കോമ്പോസിഷൻ.

തിരുവനന്തപുരം സെൻട്രല്‍, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.