ആരോഗ്യനില തൃപ്തികരം; വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

ആരോഗ്യനില തൃപ്തികരം; വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മൂന്ന്ദിവസം മുന്‍പാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്.