Spread the love

കൊച്ചി: ആലുവയിലെ വീട്ടിലും നാട്ടിലും മുഖ്യമന്ത്രി ആരെന്നതില്‍ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികള്‍.

video
play-sharp-fill

വി ഡിയുടെ ജന്മ ദേശമായ നെട്ടൂരില്‍ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച്‌ കഴിഞ്ഞു. നെട്ടൂരിന്‍റെ അഭിമാനം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലെക്സില്‍ പ്രിന്‍റ് ചെയ്തിട്ടുള്ളത്.

നെട്ടൂർ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലെക്സ്. ഇതിനിടെ കൊല്ലത്ത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നല്‍കി കോണ്‍ഗ്രസ് പ്രവർത്തകർ നേർച്ചയും നടത്തി. കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദില്‍ ആണ് നേർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടനുണ്ടാകും. ഡൽഹിയിലെ രാജാജി റോഡിലുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു.

കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഖർഗെയുടെ വസതിയില്‍ നിന്ന് പുറത്തേക്ക് പോയി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടില്ല. ആകാംക്ഷയുടെ മുള്‍മുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകള്‍.