play-sharp-fill
ഒന്നിച്ചു നിന്നു… പിന്നെ പല വഴികളിലൂടെ ഉന്നത ശ്രേണിയിൽ എത്തി ;  ഉഴവൂർ വിജയൻ്റെ 7-ാമത് അനുസ്മരണ ദിനത്തിൽ കോട്ടയത്ത് ഒത്തുചേരാനൊരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായിരുന്ന നാല് മുതിർന്ന നേതാക്കൾ

ഒന്നിച്ചു നിന്നു… പിന്നെ പല വഴികളിലൂടെ ഉന്നത ശ്രേണിയിൽ എത്തി ; ഉഴവൂർ വിജയൻ്റെ 7-ാമത് അനുസ്മരണ ദിനത്തിൽ കോട്ടയത്ത് ഒത്തുചേരാനൊരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായിരുന്ന നാല് മുതിർന്ന നേതാക്കൾ

കോട്ടയം : എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ്റെ 7-ാമത് അനുസ്മരണ സമ്മേളനത്തിൽ ഒത്തു ചേരാനൊരുക്കി യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന നാല് മുതിർന്ന നേതാക്കൾ.

പി.സി. ചാക്കോ,വി.എം. സുധീരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,എ.കെ. ശശീന്ദ്രൻ എന്നീ നേതാക്കളാണ് ഒരേ വേദിയിൽ എത്തുന്നത്.

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് അനുസ്മരണ സമ്മേളനവും ഒത്തുചേരലും സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന പി.സി. ചാക്കോ 1970 മുതൽ മൂന്നു വർഷക്കാലം യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു. പിന്നീട് എം.എൽ.എ.യും എം.പി.യായും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1980 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായി. പിന്നീട് ജോയിൻ്റ് പാർലമെൻ്ററി കമ്മറ്റിയുടെ ചെയർമാൻ പദവി വരെ എത്തിയ പി.സി. ചാക്കോ കോൺഗ്രസുമായി വേർപിരിഞ്ഞ് ഇപ്പോൾ എൻ.സി.പി. യുടെ ദേശീയ വർക്കിംഗ് പ്രസിഡന്റും സംസ്ഥാന പ്രസിഡൻ്റമാണ്.

 

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന വി.എം. സുധീരൻ 1975 മുതൽ 1977 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു. പിന്നീട് എം.എൽ.എ. ആയും എം.പി. ആയും നിരവധിതവണ വിജയിച്ച വി.എം. സുധീരൻ 1985 മുതൽ 1987 വരെ നിയമസഭാ സ്പീക്കറായി. 1995 ൽ എ.കെ. ആന്റണി മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

 

വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ 1978 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പിന്നീട് തുടർച്ചയായി എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെ ട്ട തിരുവഞ്ചൂർ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ആഭ്യന്തരം, വനം, ട്രാൻസ്പോർട്ട്, ആരോഗ്യം വകുപ്പുകളുടെ മന്ത്രിയായി. ഇപ്പോൾ കോട്ടയം എം.എൽ.എ.യാണ്.

 

1980 ൽ പെരിങ്ങളത്തു നിന്നും നിയമസഭയിൽ എത്തിയ എ.കെ. ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയ ത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തുടർന്ന് എം.എൽ.എ. ആയി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട എ.കെ. ശശീന്ദ്രൻ ആദ്യ പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും രണ്ടാം പിണറായി മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയുമാണ്. 1979 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോൾ എൻ.സി.പി. ദേശീയ പ്രവർത്തക സമിതി അംഗമാണ്.

എക്കാലവും സൗഹൃദം പങ്കിടുന്ന ഇവർ നാലുപേരും ഒന്നിച്ചു ചേരുന്ന ഈ അനുസ്മരണ പരിപാടിയിൽ തുറമുഖ, സഹകരണ, ദേവസ്വം മന്ത്രി ശ്രീ. വി.എൻ. വാസവൻ, തോമസ് കെ. തോമസ് എം.എൽ.എ., ഡോ. സിറിയക് തോമസ് തുടങ്ങിയവർ പങ്കെടുക്കും.