play-sharp-fill
എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

വട്ടംകുളം മുതൂർ സ്വദേശി രതീഷി (39)നെയാണ് ചങ്ങരംകുളം എസ് ഐ റോബർട്ട് അറസ്റ്റ് ചെയ്ത‌ത്. എടപ്പാളിൽ ഓട്ടോ ഡ്രൈവറാണ് പ്രതി.

പരിചയത്തിലുള്ള ആൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.