play-sharp-fill
യു പിയിൽ വീണ്ടും നരഭോജി ചെന്നായ; അഞ്ച് വയസ്സുകാരിക്ക് നേരെ ആക്രമണം; ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്

യു പിയിൽ വീണ്ടും നരഭോജി ചെന്നായ; അഞ്ച് വയസ്സുകാരിക്ക് നേരെ ആക്രമണം; ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്

ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം. വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങിയ 5 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം. ഇന്നലെ രാത്രിയാണ് ഉത്തർ പ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും ചെന്നായ ആക്രമണം ഉണ്ടായത്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്കേറ്റു.

ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. നരഭോജി ചെന്നായ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഭേദിയ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചു.

കൂടുകളും, കെണികളും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ട് ചെന്നായ്കൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ്.