video
play-sharp-fill

സന്ധിവാതം മുതല്‍ വൃക്കയിലുണ്ടാകുന്ന കല്ലിനുവരെ കാരണമാകുന്നു; കഴിക്കാം കശുവണ്ടി മുതല്‍ ഈന്തപ്പഴം വരെ; യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

സന്ധിവാതം മുതല്‍ വൃക്കയിലുണ്ടാകുന്ന കല്ലിനുവരെ കാരണമാകുന്നു; കഴിക്കാം കശുവണ്ടി മുതല്‍ ഈന്തപ്പഴം വരെ; യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

Spread the love

കോട്ടയം: സന്ധിവാതം മുതല്‍ വൃക്കയിലുണ്ടാകുന്ന കല്ലിനുവരെ കാരണമാകുന്ന ഒന്നാണ് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ്.

ഉയർന്ന അളവിലുള്ള യൂറിക് ആസിഡിന്റെ അളവ് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ശരീരത്തില്‍ ഉയർന്ന അളവില്‍ യൂറിക് ആസിഡുള്ള വ്യക്തികള്‍ക്ക് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, ഫാറ്റി ലിവർ രോഗം തുടങ്ങിയ ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം.

ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ മരുന്നുകള്‍ ഒരു എളുപ്പ മാർഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, നിങ്ങളുടെ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അത് കുറയ്ക്കാൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ യൂറിക് ആസിഡിന്റെ ലക്ഷണങ്ങളോ അളവോ കുറയ്ക്കാൻ സാധിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഡ്രൈ ഫ്രൂട്ട്‌സ് ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ വളരെയധികം സഹായിക്കും. പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഈ ഡ്രൈ ഫ്രൂട്ട്‌സ് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അഞ്ച് ഡ്രൈ ഫ്രൂട്ട്‌സുകളും അവ എങ്ങനെ കഴിക്കാമെന്ന് നമുക്ക് നോക്കാം.

പിസ്ത: ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്ന പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള മെറ്റബോളിസത്തിന് ഗുണകരമായ കൊഴുപ്പുകളും പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. അതേസമയം, വറുത്തതോ ഉപ്പിട്ടതോ ആയ പിസ്ത നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്നതിനാല്‍ അവ ഒഴിവാക്കുക.

കശുവണ്ടി: കശുവണ്ടി മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ്. ഇത് മെറ്റബോളിസത്തെ സഹായിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉപ്പില്ലാത്ത കശുവണ്ടി നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്താനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റി നിർത്താനും സഹായിക്കും.

വാല്‍നട്ട്: ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള വാല്‍നട്ട്, യൂറിക് ആസിഡുമായി ബന്ധപ്പെട്ട വേദനയ്ക്കും വീക്കത്തിനും കാരണമാകുന്നന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഈന്തപ്പഴം: നാരുകളും പൊട്ടാസ്യവും കൂടുതലുള്ള ഈന്തപ്പഴം യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളാണ്. രാവിലെ 1-2 ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ബദാം: മഗ്നീഷ്യത്തിന്റെ അത്ഭുതകരമായ ഉറവിടമായും നിരവധി ഉപാപചയ പ്രക്രിയകള്‍ക്ക് സഹായിക്കുന്ന ഒരു സുപ്രധാന ധാതുവായും ബദാം കണക്കാക്കപ്പെടുന്നു.