
വടക്കാഞ്ചേരി: നഗരസഭയുടെ അകമല മാരാത്തുകുന്ന് മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷം.
തുരത്താൻ ഊർജിത ശ്രമം നടക്കുമ്പോഴും ഭീകരത വിതയ്ക്കുകയാണ് ആനകള്‍. ഇന്നലെ ജനവാസ മേഖലയില്‍ വീണ്ടും കൊമ്പനെത്തി.
മാരാത്തുകുന്ന് ഉന്നതിയില്‍ കടമ്പാട്ട് മീനാക്ഷി, സരോജിനി, കാർത്യായനി എന്നീ വൃദ്ധ സഹോദരിമാരുടെ വീട്ടുപറമ്പിലെ പന കുത്തിമറിച്ചിട്ടു. വീടിന് മുകളിലേക്ക് വീഴാതിരുന്നതിനാല്‍ അപകടം ഒഴിവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേപ്പലക്കോട് സ്വദേശി ശ്രീജിത്തിന്റെ വീടിന് സമീപവും ആനയെത്തി. ഭീതിയെ തുടർന്ന് ശ്രീജിത്ത് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.
വാഴാനി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. വനസമാനമായ സ്വകാര്യ വ്യക്തികളുടെ ഭൂമി വെട്ടി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.







