play-sharp-fill
ഇനി ഉപ്പും മുളകിലേക്കും ഇല്ല,സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും : ജൂഹി റുസ്തഗി

ഇനി ഉപ്പും മുളകിലേക്കും ഇല്ല,സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും : ജൂഹി റുസ്തഗി

സ്വന്തം ലേഖകൻ

കൊച്ചി: ഉപ്പും മുളകിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന ജൂഹി റുസ്തഗി ഇനി ഉപ്പും മുളകിലേക്ക് ഉണ്ടാകില്ല. മലയാളി പ്രേക്ഷകരുടെ ലച്ചു പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ വഴി ഉയർന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവിൽ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി.


താൻ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നൽകിയ വിശദീകരണം.ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാൽ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല. ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോൾ പപ്പയുടെ ഫാമിലിയിൽ നിന്നും അത്യാവശ്യം നല്ല പ്രഷർ ഉണ്ടായിരുന്നു. പരമ്പരയിൽ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാൻ വിട്ടത്. സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും’ എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപ്പും മുളകും പരമ്പര! പ്രേക്ഷകരുടെ പ്രിയ പരമ്പര ആണെങ്കിലും അത്ത്രോളം തന്നെ വിവാദങ്ങൾക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതൽ, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉൾപ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചത്.