play-sharp-fill
നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി ; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി ; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ആലപ്പുഴ: വീട്ടിലേക്കു ലോറി ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ആലപ്പുഴ എസി റോഡിൽ മങ്കൊമ്പിൽ ശനിയാഴ്ച പുലർച്ചെ 2.30മണിയോടെയായിരുന്നു അപകടം.


പരേതനായ പുഷ്‌കരൻ പിള്ളയുടെ ഭാര്യ രാജമ്മ (76) യാണു മരിച്ചത്. അടുത്ത മുറിയിൽ ഉണ്ടായിരുന്ന മരുമകൾ ബിന്ദുവും കൊച്ചുമക്കളായ അനശ്വര, ഐശ്വര്യ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജമ്മ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.