video
play-sharp-fill

ഏപ്രില്‍ 1 മുതല്‍ ചില യുപിഐ അഡ്രസുകള്‍ പ്രവര്‍ത്തനരഹിതമാകും ; കൂടുതൽ അറിയാം

ഏപ്രില്‍ 1 മുതല്‍ ചില യുപിഐ അഡ്രസുകള്‍ പ്രവര്‍ത്തനരഹിതമാകും ; കൂടുതൽ അറിയാം

Spread the love

സൈബര്‍ കുറ്റകൃത്യങ്ങളും സാമ്ബത്തിക തട്ടിപ്പുകളും തടയുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 1 മുതല്‍ ചില യുപിഐ അഡ്രസുകള്‍ പ്രവര്‍ത്തനരഹിതമാകും.

 

യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാര്‍ജ് ചെയ്യാന്‍ മറന്നതോ അതുമല്ലെങ്കില്‍ പ്രവര്‍ത്തനം നിലച്ചതോ ആയ നിഷ്‌ക്രിയ മൊബൈല്‍ നമ്ബറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപയോക്താക്കള്‍ അവരുടെ നമ്ബറുകള്‍ മാറ്റുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമ്ബോള്‍, യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നു.ഇത് മറ്റൊരാളുടെ കൈവശം എത്തിച്ചേരുമ്ബോള്‍ ദുരുപയോഗത്തിന് കാരണമായേക്കാം. ഇത് തടയുന്നതിന്, ബാങ്കുകളും ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകളും ഇപ്പോള്‍ യുപിഐ സിസ്റ്റത്തില്‍ നിന്ന് സജീവമല്ലാത്ത നമ്ബറുകള്‍ നീക്കം ചെയ്യും.

 

ആരെയൊക്കെയാണ് ബാധിക്കുക?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൊബൈല്‍ നമ്ബര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍.

 

കോളുകള്‍, എസ്‌എംഎസ്, അല്ലെങ്കില്‍ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയ്ക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നമ്ബറുകളുള്ള ഉപയോക്താക്കള്‍.ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്ബര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍.പഴയ നമ്ബര്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഉപയോക്താക്കള്‍ എന്നിവരെയായിരിക്കും ബാധിക്കും.

 

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബര്‍ സജീവമാണെന്ന് ഉറപ്പാക്കുക. ബാങ്കില്‍ നിന്ന് എസ്‌എംഎസ് അലേര്‍ട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകള്‍, എടിഎമ്മുകള്‍ വഴിയോ ബാങ്ക് ശാഖ സന്ദര്‍ശിച്ചോ നിങ്ങളുടെ യുപിഐ-ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്യുക.

 

ഇന്‍ആക്റ്റീവായ നമ്ബര്‍ സജീവമാക്കാം

 

യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമായിപ്പോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്ക് അക്കൗണ്ടും യുപിഐ വിലാസവും പുതിയ നമ്ബറുമായി ബന്ധിപ്പിക്കാനും എന്‍പിസിഐ നിര്‍ദേശിക്കുന്നു.