video
play-sharp-fill

ആലുവ സ്വദേശിനിയായ നടിയുടെ പരാതി: കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നടനും എംഎൽഎയുമായ എം മുകേഷിന് സിപിഎം പരിപാടികളില്‍ അനൗദ്യോഗിക വിലക്ക്; പാർട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ പോസ്റ്ററുകളില്‍ പടം ഉള്‍പ്പെടുത്തുകയോ വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം

ആലുവ സ്വദേശിനിയായ നടിയുടെ പരാതി: കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നടനും എംഎൽഎയുമായ എം മുകേഷിന് സിപിഎം പരിപാടികളില്‍ അനൗദ്യോഗിക വിലക്ക്; പാർട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ പോസ്റ്ററുകളില്‍ പടം ഉള്‍പ്പെടുത്തുകയോ വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം

Spread the love

തിരുവനന്തപുരം: നടനും കൊല്ലം എംഎൽഎയുമായ എം. മുകേഷിന് സിപിഎം പരിപാടികളില്‍ അനൗദ്യോഗിക വിലക്ക്. പൊതുപരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ പാര്‍ട്ടി പോസ്റ്ററുകളില്‍ മുകേഷിന്‍റെ പടം ഉള്‍പ്പെടുത്തുകയോ വേണ്ടെന്നാണ് കൊല്ലത്ത് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ.

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ മുകേഷിനെതിരായ കേസുകളും ലൈംഗിക പീഡന പരാതികളും പാര്‍ട്ടിക്ക് ബാധ്യതയായതോടെയാണ് വിലക്ക്. തീരുമാനം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പ് നൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷിനെതിരായ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷിനെതിരായ ആരോപണങ്ങളെല്ലാം തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്‌സാപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് കുറ്രപത്രത്തിൽ പറഞ്ഞിരിക്കുന്നത്. എറണാകുളം മരട് പൊലീസാണ് ഈ കേസ് ആദ്യം രജിസ്റ്റർ ചെയ്‌തത്. എറണാകുളത്തുള്ള വില്ലയിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശൂരിൽ വച്ചും ആവർത്തിച്ചുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.