സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് പകരം ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്; അവശ വിഭാഗ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയോ വ്യാപിപ്പിക്കുകയോ ചെയ്‌തില്ല; കേന്ദ്രത്തിന്‍റെ മനുഷ്യത്വരഹിതമായ മനോഭാവമാണ് ബജറ്റിൽ പ്രകടമാകുന്നത്; ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനുള്ള ഒരു നീക്കവും ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് പകരം ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജി.എസ്.ടി നഷ്‌ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇവ ബജറ്റ് പരിഗണിച്ചതായേ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ധസഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണുന്നില്ല.

റെയില്‍വേ, വ്യോമഗതാഗതം, എന്നിവ അടക്കമുള്ള മേഖലകളിലെ ഓഹരി വിറ്റഴിക്കല്‍ നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇ.പി.എഫ് മിനിമം പെന്‍ഷന്‍ അംഗീകരിക്കണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാലത്തിനൊത്ത് നവീകരിച്ച് ശക്തിപ്പെടുത്തിയില്ല. അവശ വിഭാഗ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയോ വ്യാപിപ്പിക്കുകയോ ചെയ്‌തില്ല. ഇത്, കേന്ദ്രത്തിന്‍റെ മനുഷ്യത്വരഹിതമായ മനോഭാവമാണ് പ്രകടമാകുന്നത്. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനുള്ള ഒരു നീക്കവും ബജറ്റിലില്ല.

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ടല്ലാതെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകില്ലെന്ന ബോധം ബജറ്റില്‍ എവിടെയുമില്ല. കേരളത്തിന്‍റെ തനത് പദ്ധതികളായ ഡിജിറ്റല്‍ സര്‍വകലാശാല, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, എം – സേവനം, ഒപ്‌ടിക്കല്‍ ഫൈബര്‍ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റില്‍ കാണുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.